കൽപ്പറ്റ:
വയനാട് കുടുംബശ്രീയും കേരളവിഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് അവാർഡ് വിതരണചടങ്ങ് മെയ് 16 ശനിയാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4 ന് ആരംഭിക്കുന്ന പരി പാടിയുടെ ഉദ്ഘാടനം അഡ്വ. ടി.സിദ്ദിഖ് എം എൽ.എ. നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ കെ.ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ ഉഷ വിജയൻ (മാനന്തവാടി) ഐ. സി.ബാലകൃഷ്‌ണൻ (ബത്തേരി) ചന്ദ്രിക കൃഷ്‌ണൻ (ജില്ലാപഞ്ചയാത്ത് പ്രസിഡൻ്റ്), പി.വിശ്വനാഥൻ (ചെയർപേഴ്‌സൺ,കൽപ്പറ്റ നഗരസഭ), ഡി.ആർ.മേഘശ്രീ (വയനാട് ജില്ലാ കലക്ട‌ർ),കേരള വിഷൻ ന്യൂസ് എം.ഡി. പ്രിജേഷ് അച്ചാണ്ടി ,കെ.സി.സി. എൽ.എം.ഡി അനിൽ മംഗലത്ത്,എന്നിവർ വിശിഷ്ട അതിഥികളായിരിക്കും. കലാ സാഹിത്യ സിനിമാ വാണിജ്യ കായിക രംഗങ്ങളിലെ നിരവധി പ്രമുഖരും അവാർഡ് ദാനചടങ്ങിൽ സംബന്ധിക്കും.

കേരളത്തിലെ മികച്ച കുടുംബശ്രീ സംരംഭക യൂണിറ്റുകൾക്ക് നൽകുന്ന വയനാട് ജില്ലാ പുരസ്കാരങ്ങളുടെ വിതരണമാണ് ശനിയാഴ്ച്‌ച നടക്കുന്നത്. ജില്ലിയലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് ലഭിച്ച 150 ൽ പരം എൻട്രികളിൽ നിന്നും വിദഗ്‌ധരങ്ങിയ ജൂറി പാനൽ നേരിട്ട് പരിശോധിച്ച് തെരെഞ്ഞെടുത്ത ഏറ്റവും മികച്ച 10 മൈക്രോ യൂണിറ്റ് സംരഭങ്ങൾക്കാണ് ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകുക. പുരസ്‌കാര വിതരണത്തിന് ശേഷം കുടുംബശ്രീ മിഷൻ്റെ പങ്കാളിത്തത്തോടെ സിനിമ ടെലിവിഷൻ രംഗത്തെ പ്രശസ്തർ ഉൾപ്പെടെ പങ്കെടുക്കുന്ന വർണ്ണാഭമായ കലാസന്ധ്യയും ഉണ്ടായിരിക്കും.

ജില്ലാതല പുരസ്‌കാര വിതരണ ചടങ്ങുകൾക്ക് ശേഷം 2026 ജൂലൈയിൽ എറണാകുളത്ത് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും. രജത ജൂബിലി വർഷം പിന്നിടുന്ന കുടുംബശ്രീകൾ ജില്ലാതല പുരസ്‌കാര വിതരണ ചടങ്ങുകൾക്ക് ശേഷം 2026 ജൂലൈയിൽ എറണാകുളത്ത് നാടിൻ്റെ വിവിധ കർമ്മ മേഖലകളിൽ മികവ് തെളിയിച്ചുക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ മികച്ച കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളെ ആദരിക്കുന്നത്. ഇതിനായി കേരള വിഷൻ 14 ജില്ലകളിലും വിശാലമായ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു വരികയായിരുന്നു.

ഓരോ ജില്ലയിൽ നിന്നും പത്ത് മേഖലകളിൽ മികവുകൾ പ്രകടിപ്പിച്ചിട്ടുള്ള ഓരോ മൈക്രോ യൂണിറ്റുകളെ കണ്ടെത്തുകയും അവർക്ക് പാരിതോഷികങ്ങൾ നൽകി ആദരിക്കുന്നതിന് ജില്ലാതല അവാർഡ് നിശ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 140 മൈക്രോ എൻ്റർപ്രൈസുകളെ കണ്ടെത്തിയതിനുശേഷം ഏറ്റവും മികച്ച 10 യൂണിറ്റുകൾക്ക് സംസ്ഥാന തലത്തിൽ അവാർഡ് നൽകി ആദരിക്കും.

സ്നേഹദീപം അമൃതം ഫുഡ്‌സ്, വെളളമുണ്ട,

എസ്.എം.ലേഡീസ് ടൈലറിംഗ് & ഗാർമെന്റ്റ്സ്, കണിയാമ്പറ്റ ,

സ്വീറ്റ് ഹൗസ് കേക്ക്‌സ്, വൈത്തിരി ,

സ്വാതി കറി പൗഡർ, തവനി, നെൻമേനി ,

നൂറാങ്ക് ഗ്രൂപ്പ് ഇരുമ്പുപാലം, തിരുനെല്ലി ,

സൂര്യ കോഫി ആൻഡ് കറി പൗഡർ,വടുവൻചാൽ ,

ബെത്താഗുഡൈ പൈതൃക നെൽവിത്ത് കേന്ദ്രം, തിരുനെല്ലി ,

ഒമേഗ നാട്ടുവൈദ്യം, താഴമുണ്ട , കേണിച്ചിറ ,

ആയുർഗ്രാമം, തിരുനെല്ലി ,

ഫീനിക്സ് കുടുംബശ്രീ ചെറുകാട്ടൂർ, പനമരം എന്നിവർക്കാണ് പുരസ്കാരം.

കേരള വിഷൻ ന്യൂസ് ഡയറക്ടർ ഷുക്കൂർ കോളിക്കര, സ്വാഗതസംഘം ചെയർമാൻ കെ.. ഗോവിന്ദൻ, .കൺവീനർ അഷ്റഫ് പൂക്കയിൽ, സി ഒ എ വയനാട് ജില്ല സെക്രട്ടറി സി എച്ച് അബ്ദുള്ള, വയനാട് വിഷൻ എം ഡി ബിജു ജോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *