അമ്പലവയല്‍: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മഞ്ഞള്‍ക്കൃഷിയുടെ ജില്ലാതല നടീല്‍ ഉദ്ഘാടനം നെല്ലാറ ഉന്നതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ജോയ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍, വാര്‍ഡ് അംഗം പി.ടി. ആമിന, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജമീല ഉന്നീന്‍, എക്‌സിക്യൂട്ടീവ് അംഗം ഷീന, കുടുംബശ്രീ അസി.ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വി.കെ. റജീന, ജില്ലാ പ്രോഗ്രാം മാനേജര്‍ സുകന്യ ഐസക്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒ.പി. ജംഷീറ, എംഎസ്എസ്ആര്‍എഫ് ഡെവലപ്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍ പി.സി. സനല്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രമോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ, ബത്തേരി, പനമരം ബ്ലോക്കുകളിലെ 22 സംയുക്ത ബാധ്യതാസംഘങ്ങള്‍ക്കും ഒരു പ്രൊഡ്യൂസര്‍ ഗ്രൂപ്പിനുമായി 855 കിലോഗ്രാം വരദ ഇനത്തില്‍പ്പെട്ട ഇഞ്ചിവിത്തും 3,777 കിലോഗ്രാം പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞള്‍ വിത്തും വിതരണം ചെയ്തു.
