പുൽപ്പള്ളി : വയനാട് ജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഈ വർഷം ജൂൺ ഒന്നിന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടക്കുന്നത്. പ്രസ്തുത പരിപാടിയുടെ മുന്നോടിയായി സ്കൂൾതല ക്ലീനിങും കാടുകൾ വെട്ടി തെളിയ്ക്കുന്ന പ്രവർത്തിയും, അപകടമായി നിന്നിരുന്ന മരത്തിൻറെ കമ്പുകൾ മുറിച്ചുമാറ്റിയും മറ്റുമുള്ള ശുചീകരണ പ്രവർത്തികൾ പെരിക്കല്ലൂർ പൗരസമിതിയുടെയും പിടിഎയുടെയും നേതൃത്വത്തിൽ നടത്തി. ഗിരീഷ്കുമാർ ജി ജി (പൗരസമിതി പ്രസിഡണ്ട്), ജോഷി ജോൺ (പൗരസമിതി സെക്രട്ടറി), ഡാമിൻ ജോസഫ് (പൗരസമിതി ട്രഷറർ), ജിഷ സബാസ്റ്റ്യൻ (രണ്ടാം വാർഡ് മെമ്പർ), റസാഖ് പി കെ, ബിജു ജോസഫ്, കിഷോർ ലൂയിസ്, ബിനീഷ് കെ ആർ, ബിനീഷ് ബേബി, സന്തോഷ് എ ജെ, ഷാജി ജോസഫ്, ബിനിൽ ബാബു, ബെന്നി എം ജെ, റഷീദ് പി കെ, വിനുരാജ് പി കെ (പ്രിൻസിപ്പാൾ ജിഎച്ച്എസ്എസ്), സുരേന്ദ്രൻ കെ ആർ, ജോബിൻ ജേക്കബ്, ലിയോ ദേവസ്യ, അനൂപ് സി കെ, മത്തായി പി ടി, പ്രഭാവതി പിടി, സംഗീത വിവി എന്നിവർ ശുചീകരണ പ്രവർത്തിയിൽ പങ്കെടുത്തു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *