എബോള വ്യാപനം; വിമാനത്താവളങ്ങളിൽ നിരീക്ഷണം
ന്യൂഡൽഹി : എബോള വൈറ സ് വ്യാപനം തടയുന്നതിനു മുൻ കരുതൽ ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾ ക്കു നിർദേശം നൽകി. വിമാന ത്താവളങ്ങളിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനം സജ്‌ജ മാക്കാനുള്ള നടപടി ആരംഭിച്ചു.
രോഗവ്യാപനത്തിന്റെ ആശങ്ക കൾക്കിടെ ജൂൺ 1 ന് ഡൽ ഹിയിൽ നടത്താനിരുന്ന രാജ്യാന്തര ബിഗ് കാറ്റ് അലയൻസ് ഉച്ചകോടി മാറ്റിവച്ചു. 28ന് നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയും മാറ്റിവച്ചിരുന്നു.
കോംഗോയിൽ എബോളയുടെ ബുണ്ടിബഗ്യോ വകഭേദം രാജ്യ വ്യാപകമായി പടർന്നുപിടിക്കാനുള്ള സാധ്യത അതീവ ഗുരുതരം എന്ന നിലയിലാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. വാക്സിനോ ചികിത്സയോ ലഭ്യമല്ലാത്ത ഈ വകഭേദത്തെ, രാജ്യാന്തര ആരോഗ്യ അടിയന്തരാവ സ്ഥയായി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ 4 രാജ്യാന്തര വി മാനത്താവളങ്ങളിലും 2 തുറമുഖ ങ്ങളിലും യാത്രക്കാരുടെ പരിശോധനയും വേണ്ടവർക്ക് ഐസലേഷൻ സൗകര്യത്തോ ടെ തീവ്രപരിചരണ സംവിധാന ങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
