‘വ്യാജ ആകർഷണങ്ങളെ തുറന്നുകാട്ടാം – നിക്കോട്ടിൻ, പുകയില അടിമത്തത്തിനെതിരെ പോരാടാം’ എന്ന സന്ദേശമുയർത്തി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോക പുകയില രഹിത ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല പരിപാടിയുടെയും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിൻ്റെയും ഉദ്ഘാടനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവഹിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

പരമ്പരാഗത കലാ സാംസ്കാരിക പരിപോഷണത്തിലൂടെ പുകയില ലഹരി വിമുക്ത ഉന്നതികൾ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന തുടി പദ്ധതിയുടെ പഞ്ചായത്ത്തല ആസൂത്രണവും നടന്നു. അമ്പലവയലിലെ ആശാ പ്രവർത്തകർ ലഹരിക്കെതിരെ ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു. മെയ് 31ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികളും നിയമാനുസൃത പരിശോധനകളും ആസൂത്രണം ചെയ്തിട്ടുണ്ട്.

അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുകയില വിമുക്തി കേന്ദ്രത്തിൽ
നടന്ന പരിപാടിയിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ ബാലകൃഷ്ണൻ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിജി എൽദോസ്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ, അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ സനൽ കുമാർ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം. ഫസൽ, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *