• രണ്ടാം സ്ഥാനം കരസ്ഥമാക്കി വയനാട് ജില്ലാ പോലീസിന്റെ യശസ്സ് ഉയർത്തി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട് ജില്ലാ പോലീസിന്റെ അഭിമാനമായി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്. 2026 മെയ്‌ 29 മുതൽ ജൂൺ 2 വരെ ഗുജറാത്തിലെ അഹമ്മദാബാദ് രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ചു നടക്കുന്ന മത്സരത്തിലാണ് നേട്ടം കൈവരിച്ചത്. ലോക പഞ്ച ഗുസ്തി മത്സരത്തിൽ ഇന്ത്യക്കു വേണ്ടി പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. വൈത്തിരി സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന ഖാലിദ് മേപ്പാടി സ്വദേശിയാണ്. അന്തർദേശീയ താരം ജോയ് പി. ജോസ് ആണ് മുഖ്യ പരിശീലകൻ.

By admin

Leave a Reply

Your email address will not be published. Required fields are marked *