ചീങ്ങേരി: ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വയനാട് ബ്രാഞ്ച്, ഡിടിപിസി വയനാടുമായി സഹകരിച്ച് അമ്പലവയല്‍ വയനാട്ടിലെ ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ഹില്ലിലേക്ക് മണ്‍സൂണ്‍ ട്രെക്കിംഗ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.രജിത്ത്.എം, സെക്രട്ടറി ഡോ.അനീഷ് ബേബി, സിഡിഎച്ച് കണ്‍വീനര്‍ ഡോ.ബാസില്‍ മാത്യു എന്നിവരും മറ്റ് നിരവധി ഡോക്ടര്‍മാരും ട്രെക്കിംഗില്‍ പങ്കെടുത്തു. പുകയില ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നു എന്നതിനെക്കുറിച്ച് വിനോദസഞ്ചാരികള്‍ക്ക് അവര്‍ ബോധവല്‍ക്കരണം നല്‍കി.
