തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികളായ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും റിമാന്‍ഡില്‍. നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അഷ്‌കറിന് എതിരെ കൊലപാതകക്കുറ്റം ചുമത്തി.

കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നാണ് അഷ്‌കറിന്റെ കുറ്റസമ്മതം. ഒന്നര വയസുകാരന്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ 51 ഓളം മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍ ഉണ്ടായതായി പൊലീസ് പറയുന്നു. ഫോറന്‍സിക് സംഘം എത്തുന്നതിന് മുന്‍പ് പ്രതി അഷ്‌കറിന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് വീട് കഴുകി വൃത്തിയാക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു.കുഞ്ഞിന്റെ തുണികളും, കത്തുകളും വീട്ടില്‍ കത്തിച്ച നിലയില്‍ കണ്ടെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *