പട്ടാണികൂപ്പ് സെന്റ് മേരിസ് (JSOYA) യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠന കിറ്റ് വിതരണം നടത്തി. വികാരി ഫാദർ മനീഷ് ജേക്കബ് പുല്യാട്ടേൽ അധ്യക്ഷനായിരുന്നു. യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി എൽദോസ് കെ പി മുഖ്യ പ്രഭാഷണം നടത്തി. മേഖല ജോയിൻ സെക്രട്ടറി ബിന്ദു തോമസ്, ട്രസ്റ്റി വർഗീസ് കണ്ണമ്പള്ളി, സെക്രട്ടറി സന്തോഷ് ആറ്റിങ്കരയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി ബിനീഷ് ബേബി കോലോത്തു പറമ്പിൽ നന്ദി പറഞ്ഞു.
