വെള്ളമുണ്ട.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രവേശനോത്സവം നടത്തി.നല്ലൂർ നാട് ഗവയുപി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ലതിക എ ആധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കമർ ലൈല പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പിടി എ പ്രസിഡൻ്റ് മുഹമ്മദ് റാഫി പുസ്തകവിതരണവും പഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത് എ സി യൂണി ഫോം വിതരണവും ചെയ്തു. വിൽസൻ ടി.എം ലസ്‌ന ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു ഹെഡ്‌മിസ്ട്രസ് ബെറ്റ്സി എ ടോം സ്വാഗതവും ഷാൻ്റി പി.പി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *