മടക്കിമല: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി കേരളാ പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങളുടെ വിതരണം നടത്തി. മടക്കിമല ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി അരുണ്‍ കെ.പവിത്രന്‍ ഐ.പി.എസ് കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്തു. പ്രവേശന ഉത്സവം ഉദ്ഘാടനം കോട്ടത്തറ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയംഗം പി.പി. രനീഷ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനമൈത്രി അസി.നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍ സൈബര്‍ സുരക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ടങഇ ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍, ജഠഅ വൈസ് പ്രസിഡണ്ട് അബ്ദുള്‍ സലീം, സ്‌കൂള്‍ ലീഡര്‍ നിഷ ഫാത്തിമ, അബ്ദുള്‍ ഗഫൂര്‍, കബീര്‍ പൈക്കാടന്‍ എന്നിവര്‍ സംസാരിച്ചു. എച്ച്. എം. പി.കെ വിജു സ്വാഗതവും അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *