പടിഞ്ഞാറത്തറ . സുൽത്താൻ ബത്തേരി താലൂക്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശിഗല്ല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ കിഴിൽ പ്രത്യേക യോഗം സങ്കടിപ്പിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ .ക്ലീൻ ഡ്രൈവ്.ബോധവൽക്കരണക്ലാസുകൾ.കിണറുകളിൽ ക്ലോറിൻ നിക്ഷേപം.പ്രതിരോധ നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖ നോട്ടീസ് വിതരണം.സ്കൂളുകളിലും അംഗൻവാടികളിലും പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്നതിന്.ടീം വിസിറ്റിംഗ്തുടങ്ങിയവ സംഘടിപ്പിക്കാനും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന് പ്രത്യേക യോഗത്തിൽ തീരുമാനമായി.യോഗം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷതവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍ സ്വാഗതം പറഞ്ഞു.ഡോക്ടർ സുഷമ .ഡോക്ടർ സ്റ്റെഫി ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ.തുടങ്ങിയവർ ക്ലാസെടുത്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാകേഷ് .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി .മെമ്പർമാരായ പിസി മമ്മൂട്ടി.എൻ പി നൗഷാദ്.ശ്രീജിത്ത്.ബീനസുഹറ.തുടങ്ങിയവർ സംബന്ധിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർസന്തോഷ് നന്ദി പറഞ്ഞു
