കൽപ്പറ്റ:കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം കുറിച്ച് കല്പറ്റ ഡിപ്പോയിൽ മുഖ്യമന്ത്രി ടി സിദ്ദിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു‌കൊണ്ട് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. പ്രിയദർശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു .

“ഇത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കും.അഭിമാനത്തോടെ സ്ത്രീകൾക്ക് സർക്കാരിന്റെ ഒരു വാഹനത്തിൽ സഞ്ചരിക്കാം. പല തട്ടിലുള്ള സാധാരണക്കാരായ സ്ത്രീകൾക്ക് തുക മാറ്റിവയ്ക്കാൻ കഴിയും. 800 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് പ്രതിവർഷം നൽകും.

സ്വകാര്യ ബസ് ഉടമകൾക്ക് ഉത്കണ്ഠയുണ്ട്. നിങ്ങൾ സ്വകാര്യമല്ല ഞങ്ങൾ പൊതു ഗതാഗതത്തിൻ്റെ ഭാഗമാണ്. സർക്കാരിന്റെ ഗതാഗത നയത്തിൽ സ്വകാര്യ ബസുകളും പങ്കാളികളാണെന്നും
സർക്കാരിന്റെ ഈ പദ്ധതി കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
ക്രിക്കറ്റ് താരം സജ്ന സജീവ് ഉദ്ഘാടന വേളയിലെ മുഖ്യ അതിഥിയായിരുന്നു.

ഉദ്ഘാടന ശേഷം മന്ത്രി ടി സിദ്ധിക്കും, ക്രിക്കറ്റ് താരം സജ്നയും വനിതാ യാത്രക്കാരും കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര ബസ്സിൽ കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ നിന്നും ബത്തേരിക്കുള്ള ബസ്സിൽ സിവിൽ വരെ യാത്ര ചെയ്തു.

നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

ഇനി മുതൽ കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിൽ പ്രായഭേദന്യേ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകൾ തിരിച്ചറിയാനായി പ്രിയദർശിനി സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.

ടിക്കറ്റ് എടുക്കാത്തവരിൽനിന്ന് 500 രൂപ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിൻ്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര.

By admin

Leave a Reply

Your email address will not be published. Required fields are marked *