ട്രെയിനിനടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ട് യുവതി. ഉത്തർപ്രദേശിലെ ഉന്നാവോ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ കയറുന്നതിനിടെ തെറ്റി ട്രാക്കിലേക്ക് യുവതി വീഴുകയായിരുന്നു. 48 കാരി രാംഷിലയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. യുവതിയും ഭർത്താവും കൂടെയുണ്ടായിരുന്നു.

ട്രെയിനിലേക്ക് ഓടി കയറുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ അർധരാത്രിയാണ് സംഭവം. ഇന്നലെ രാത്രി 12.30യോടെയാണ് സംഭവം ഉണ്ടായത്. ട്രാക്കിൽ വീണ രാംഷില ട്രാക്കിലേക്ക് ചുരുണ്ടുകൂടി കിടന്നു. രാംഷില മുകളിലൂടെ ട്രെയിനിൻ്റെ 21 ബോഗികളാണ് കടന്നുപോയത്.

സംഭവത്തിന് ശേഷം യുവതിയെ തിരികെ ട്രാക്കിലേക്ക് വിലയിച്ചുകയറ്റി റെയിൽവേ അധികൃതർ. ഉടൻ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾ തേടി അവർ ആശുപത്രി വിട്ടു. രാംഷിലയുടെ ചെവിയിൽ ചെറിയ മുറിവുണ്ട്. അല്ലാതെ മറ്റ് മുറിവുകളില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *