അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. എൻ.സി.സിയുടെ അഞ്ചാമത് കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  യോഗ പരിശീലനത്തിൽ ജില്ലയിലെ വിവിധ സ്കൂൾ, കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം എൻ.സി.സി കേഡറ്റുകൾ, അസോസിയേറ്റ് എൻ.സി.സി ഓഫീസർമാർ, ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൻ.സി.സി കമാന്റിങ് ഓഫീസർ കേണൽ മുകുന്ദ് ഗുരുരാജ് അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മാനസിക- ശാരീരിക ആരോഗ്യം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക- മാനസിക ആരോഗ്യത്തെ മുൻനിർത്തിയുള്ള  യോഗാസനങ്ങൾ, ശ്വസന വ്യായാമങ്ങൾ കേഡറ്റുകൾ പരിശീലിച്ചു. യോഗാചാര്യന്മാരായ ആനന്ദ് പത്മനാഭൻ, മഞ്ജുഷ ദിവാകരൻ എന്നിവർ  പരിശീലനത്തിന് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *