പാലക്കാട് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത(45) ആണ് മരിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുറച്ച് ദിവസങ്ങളായി ഇവർ പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഇതോടെ പാലക്കാട് ജില്ലയിൽ ആറ് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നത്. അതിൽ മൂന്ന് പേരും സ്ത്രീകളാണ്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പകർച്ചവ്യാധി പടരുന്നത് തടയാൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. എലിപ്പനി, ഡെങ്കിപ്പനി അടക്കം ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *