ക്ഷേമ പെൻഷൻ വർധന സർക്കാറിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ മാസത്തെ പെൻഷൻ വിതരണം 24ന് തുടങ്ങുമെന്നും നിയമസഭയിലെ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യോത്തരവേളയിൽ സഭയിൽ ഉയർന്ന പ്രധാന ചോദ്യങ്ങൾ ക്ഷേമ പദ്ധതികളോടുള്ള പുതിയ സർക്കാരിന്റെ സമീപനത്തെക്കുറിച്ചായിരുന്നു. അതിൽ ക്ഷേമപെൻഷൻ, പ്രിയദർശിനി, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയത് മുഖ്യമന്ത്രിയായിരുന്നു. ക്ഷേമ പെൻഷൻ വർദ്ധന സർക്കാറിന്റെ പരിഗണനയിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്നും ഉറപ്പു നൽകി.
