മാനന്തവാടി:ഗവ മോഡല്‍ ഡിഗ്രി കോളജിലെ അധ്യയന പ്രവര്‍ത്തനാരംഭ ഉദ്ഘാടനവും മാനന്തവാടി ഗവ. കോളജില്‍ ഇംഗ്ലിഷ്, കൊമേഴ്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ് വകുപ്പുകളില്‍ ആരംഭിക്കുന്ന ഗവേഷണ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി ഗവ കോളജ് ഓഡിറ്റോറിയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു നിര്‍വഹിക്കും. ബി.എസ്.സി സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സ്, ബി.എസ്.സി ജിയോ- ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിമോട്ട് സെന്‍സിങ്, ബി.കോം ഫിനാന്‍സ് വിത്ത് ഫോറന്‍സിക് അക്കൗണ്ടിങ്, ബി.എ മലയാളം, ബി.എ ഇംഗ്ലിഷ് കോഴ്സുകളാണ് മോഡല്‍ ഡിഗ്രി കോളജില്‍ ആരംഭിക്കുന്നത്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഏറ്റെടുത്ത അഞ്ചേക്കര്‍ സ്ഥലത്താണ് കോളജ് നിര്‍മിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള പശ്ചാത്തല സൗകര്യമാണ് മാനന്തവാടി ഗവ കോളജില്‍ ഒരുക്കിയത്.

മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.ജെ സുനില്‍ ജോണ്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി-എടവക-തവിഞ്ഞാല്‍-തൊണ്ടര്‍നാട്-വെള്ളമുണ്ട- പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്‍, ബ്രാന്‍ അഹമ്മദ് കുട്ടി, എല്‍സി ജോയ്, അംബിക ഷാജി, സുധി രാധാകൃഷ്ണന്‍, ലക്ഷ്മി ആലക്കമുറ്റം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *