എടപ്പെട്ടി: മൊബൈൽ ഫോണിൻ്റെ അമിതഉപയോഗം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെവലുതാണ്. ഇത് പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കും. സൈബർലോകത്തെ ചതിക്കുഴികൾ രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തുന്നതിനായി എടപ്പെട്ടി സ്‌കൂളിൽ സൈബർ സുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി ഉദ്‌ഘാടനം ചെയ്തു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഒ എം സൈദ , സൈബർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വിനോയ് സ്‌കറിയ എന്നിവർ വിഷയാവതരണം നടത്തി. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരിഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം എച്ച് ഹഫീസ് റഹ്മാൻ , ആർ കീർത്തി, അമൃത വിജയൻ , പി എസ് അനീഷ, എം കെ അബ്ദുൾ സലാം,പി ജെ ബൈജു, ബി ഖദീജ, വിജി ജിജിത്ത്, അതുല്യ ജയേഷ് , രേഷ്‌മ സി നായർ, ഷാഹില റഷീദ് എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *