ചുണ്ടേൽ: ചുണ്ടേൽ ആർ.സി.എൽ. പി. സ്ക്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ വിദ്യാരംഗത്തിൻ്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി.പി.ടി.എ.പ്രസിഡൻ്റ് ശ്രീ സക്കീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ്വ വിദ്യാർത്ഥിയും, പ്രശസ്തനാടൻ പാട്ട് കലാകാരനുമായ ശ്രീ മാത്യൂസ് വയനാട് വായനാ വാരാചരണ സമാപനത്തിൻ്റെയും, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ റവ.ഫാ.ജോൺസൺ അവരേവ് അനുഗ്രഹ പ്രഭാഷണം നടത്തി.എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി ഷംല ഹനീഫ ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ് സെൽവി ടീച്ചർ സ്വാഗതവും, വിദ്യാരംഗം കൺവീനർ ജൂലി ടീച്ചർ കൃതജ്ഞതയും ആശംസിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിന ക്വിസ്, വായനാദിന ക്വിസ് എന്നീ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നല്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *