കല്‍പ്പറ്റ: വാഴവറ്റ കല്ലുപാടിയില്‍ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് രാവിലെ 8:10 ഓടെ കല്ലുപാടി കീരംവേലി ബാലന്റെ വീടിനാണ് തീപിടിച്ചത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒമിനി വാനും കൈനറ്റിക് സ്‌കൂട്ടറും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. വാഹനങ്ങള്‍ക്ക് പിടിച്ച തീ പിന്നീട് വീട്ടിലേക്ക് പടരുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ വീടുടമസ്ഥനായ ബാലന് സാരമായി പൊള്ളലേറ്റു. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ ഫയര്‍ സ്‌റ്റേഷനില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം ഏറെ പരിശ്രമിച്ചാണ് തീ പൂര്‍ണ്ണമായും അണച്ചതും വന്‍ ദുരന്തം ഒഴിവാക്കിയതും.
സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് സതീഷ് ബാബു, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് എ.വി. വിനോദ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.എം. ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഫയര്‍ ഓഫീസര്‍മാരായ നിസാര്‍ സി.കെ, സൈനുദ്ദീന്‍ ടി.പി, ഹെന്‍ട്രി ജോര്‍ജ്, ധനീഷ് കുമാര്‍ എം.പി, ജിതിന്‍കുമാര്‍ എം, ദീപു കെ.ആര്‍, ജിതിന്‍ എസ്, ജിനീഷ് യു, ഷാഹുല്‍ ഹമീദ് കെ.ആര്‍, രാഹുല്‍, ബിനു ഇ.കെ എന്നിവരും തീ അണയ്ക്കാനുള്ള സംഘത്തിലുണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *