ക്രൂഡ് ഓയിൽ വില പഴയ നിലയിൽ എത്തി. ഇന്ന് ബാരലിന് 70.71 യുഎസ് ഡോളറാണ് എണ്ണവില. പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ് ബാരലിന് വില 71.19 യുഎസ് ഡോളർ ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 69.01 യുഎസ് ഡോളർ ആയിരുന്ന വിലയാണ് ഒറ്റയടിക്ക് ഉയർന്നത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബാരലിന് വില 113.49 യുഎസ് ഡോളറിലേക്ക് ഉയർന്നിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.

ഹോർമൂസിൽ ഗതാഗതം സാധാരണ നിലയിൽ ആകാൻ ഏതാനും ആഴ്ചകൾ കൂടി എടുക്കും. ഇതോടെ ക്രൂഡ് വില ഇനിയും താഴുമെന്നാണ് വിലയിരുത്തൽ. പക്ഷെ പെട്രോൾ ഡീസൽ വിലകൾ ആനുപാതികമായി കുറക്കുന്ന കാര്യത്തിൽ എണ്ണകമ്പനികൾ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഓയിൽ ടാങ്കറുകളുടെ എണ്ണം ഇരട്ടിയായി.

By admin

Leave a Reply

Your email address will not be published. Required fields are marked *