കോഴിക്കോട്: വിലങ്ങാട് വനത്തിൽ കുടുങ്ങിയ മൂന്ന് പേരെയും കണ്ടെത്തി. വാളുക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് വനം വകുപ്പ് സംഘം ഇവരെ കണ്ടെത്തിയത്. ഇവരെ വനത്തിൽ നിന്ന് പുറത്ത് എത്തിച്ചു. വടകര ചോറോട് സ്വദേശികളാണ് ഇവർ. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് ഇവർ വനത്തിൽ പോകുന്നതും തുടർന്ന് കാണാതാവുന്നതും.

എന്തിനാണ് യുവാക്കൾ വനത്തിനുള്ളിൽ പ്രവേശിച്ചതെന്ന് വ്യക്തമല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച്, കൗതുകത്തിന് വനത്തിൽ കയറിയതാണ്. 12 വനം വകുപ്പ് സംഘങ്ങളാണ് ഇവരെ കണ്ടെത്താനായുള്ള ശ്രമങ്ങൾ നടത്തിയത്. 2 ബൈക്കുകളിലായട്ടാണ് ഇവർ എത്തിയത്.

യുവാക്കൾ വനത്തിൽ കുടുങ്ങിയ വിവരം നാട്ടുകാരാണ് ആദ്യം അറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കും ഇവർ ഉപയോഗിച്ച ലൈറ്റും കണ്ടെത്തുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കയറിയതിന് കേസെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *