ബഹ്‌റൈനിൽ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിൽ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ നടക്കുമ്പോൾ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ സമാധാന ശ്രമങ്ങളെ ദുബലപ്പെടുത്തുകയാണെന്നും മന്ത്രാലയം പറഞ്ഞു.ഇറാൻ നടത്തിയ ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. തങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും കരാറിന് വിരുദ്ധമായി ആക്രമണങ്ങൾ ഉണ്ടാകുന്നത് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഹീനമായ പ്രവർത്തനമാണെന്നും അതിനെ ഭീകര പ്രവർത്തനം എന്ന തരത്തിൽ വിശേഷിപ്പിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
