തൊണ്ടര്‍നാട്: ക്ഷയരോഗ മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് ലഭിച്ചു. ജില്ലാ ക്ഷയരോഗ കാര്യാലയം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത രാമന്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിന്റോ കല്ലിങ്കല്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷബീറ മൊയ്തു ,തൊണ്ടര്‍നാട് കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ നസീഫ് എം.കെ, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ബാബു ഹാരിസ് വാഴയില്‍, ആശവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *