കമ്പളക്കാട്: കമ്പളക്കാട് കെലക്ട്രോണ്‍ വളവ് ഒന്നാം മയില്‍ ജുമാ മസ്ജിദിന്റെ കീഴിലുള്ള 70 വയസ്സിന് മുകളിലുള്ള വയോജനങ്ങളെ ഉള്‍പ്പെടുത്തി ഇസ്സത്തുല്‍ ഇസ്ലാം സംഘം സൗത്ത് സോണല്‍ കമ്മിറ്റി, കമ്പളക്കാട് സംഘടിപ്പിച്ച ‘വയോജന സ്‌നേഹയാത്ര’ ശ്രദ്ധേയമായി. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷവും കൂട്ടായ്മയും ആത്മീയ ഉണര്‍വും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യാത്രയില്‍ 100 യാത്രികര്‍ പങ്കെടുത്തു. ഇതില്‍ 53 പുരുഷന്മാരും 47 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിലായി സംഘടിപ്പിച്ച യാത്രയില്‍ യാത്രികര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മുതിര്‍ന്നവര്‍ക്കായി ഒരുക്കിയ ഈ യാത്ര സൗഹൃദത്തിന്റെയും കരുതലിന്റെയും സ്‌നേഹത്തിന്റെയും മനോഹരമായ അനുഭവമായി മാറി.

യാത്രയ്ക്ക് സൗത്ത് സോണല്‍ കമ്മിറ്റി ഭാരവാഹികളായ പി.ടി. അഷ്‌റഫ് ഹാജി, പി.സി. ഇബ്രാഹിം ഹാജി, അബ്ദുല്‍ ഷുക്കൂര്‍ ഹാജി, വി.പി. അബ്ദുല്‍ സലീം, പി.പി. കാസിം, വി.പി. ഹാരിസ്, ജംഷീദ് കിഴക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *