കൽപ്പറ്റ:
ആദർശത്തിൽ അടിയുറച്ച് നിന്ന് നൂറ്റാണ്ട് പിന്നിട്ട സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ സമുദായത്തിൻ്റെ ദിശാ സൂചികയാണെന്ന് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി എസ് കെ എസ് ബി വി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലെഗാസി മീറ്റ് അഭിപ്രായപ്പെട്ടു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് പതാക ഉയർത്തി. ജില്ലാ ചെയർമാൻ ശഫീഖ് ഫൈസി അദ്ധ്യക്ഷനായി.
എസ് കെ ജെ എം ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്ഥാപക ദിന സന്ദേശം നൽകി. കൺവീനർ റാശിദ് വാഫി , അബ്ദു റസാഖ് ദാരിമി, ഭാരവാഹികളായ നിയാസ് പനമരം, സൈനുൽ ആബിദ്പടിഞ്ഞാറത്തറ , ഫർഹാൻ വാകേരി, മുഹമ്മദ് അഫ് ലഹ് വാരാമ്പറ്റ , മുഹമ്മദ് റിഷാൻ പുതുക്കാട് നേതൃത്വം നൽകി
