• പബ്ലിക് ബസിൽ കടത്താൻ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി

ബത്തേരി: കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി. ബസ് യാത്രികനായ കോഴിക്കോട്, പടനിലം, മീൻകുഴി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷെഫീഖ്(23)നെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും നടത്തിയ ഓപ്പറേഷനിലാണ് 5.785 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.

27.06.2026 തിയ്യതി രാവിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. മൈസൂർ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന കർണ്ണാടക ആർ.ടി.സി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് അതിലെ യാത്രക്കാരനായ ഷെഫീക്കിൽ നിന്ന് ലഹരി കണ്ടെത്തിയത്. ഇയാളുടെ മടിയിൽ വെച്ചിരുന്ന ബാഗിനുള്ളിൽ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിൽ രണ്ട് വലിയ പാക്കറ്റുകളിലായാണ്‌ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പോലീസ് സംഘത്തിൽ എസ്.ഐ പി. ജയപ്രകാശ്, എ. എസ്.ഐ ജയകുമാർ, സിപിഓ മാർഷൽ, വനിതാ സി.പി.ഒ സംഗീത തുടങ്ങിയവരുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *