വൈത്തിരി :ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ വിളംബരമായി ജെൻസി സാംസ്‌കാരിക സംഗമം നടത്തി വൈത്തിരി ബ്ലോക്ക്‌ കമ്മിറ്റി . ‘സ്‌പിൽ ദി ടി ന്യൂജെൻ ഫോറം’ എന്ന പേരിൽ സംഘടിപ്പിച്ച സദസ്സ്‌ യുവ സാംസ്‌കാരിക പ്രതിഭകളുടെ സംഗമമായി.
‘പുതിയ വാക്കുകൾ, പുതിയ ചിന്തകൾ’, ‘പൊളിറ്റിക്കൽ ഡയലോഗ്‌’, ‘റീൽസ്‌ ആൻഡ്‌ റിയാലിറ്റി’ വിഷയങ്ങളിൽ മൂന്നുസെഷനുകളാണ്‌ നടത്തിയത്‌. യുവ എഴുത്തുകാരായ ഹരികൃഷ്ണൻ തച്ചാടൻ, എസ്‌ രാഹുൽ, ദേവിക ശ്രീജിത്‌, ഡിന്നു ജോർജ്, മാധ്യമ പ്രവർത്തകരായ കെ ആർ അനൂപ്‌, സാനിയോ മനോമി, ലിന്റോ തോമസ്, യുണി സൈക്കിൾ സഞ്ചാരി എ അഭി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്‌, അഡ്വ. കെ ആർ ആര്യ, നീരത ലക്ഷ്‌മി തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയം അവതരിപ്പിച്ച്‌ സംവദിച്ചു.
അഡ്വ. റഷ്‌ബാന തൻസി, അമൽ റോഷൻ, ഹൃദ്യ രവീന്ദ്രൻ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. ഡിവൈഎഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജോബിസൺ ജെയിംസ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം രമേശ്‌ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി കെ എസ്‌ ഹരിശങ്കർ സ്വാഗതവും പ്രസിഡന്റ്‌ സി എച്ച്‌ ആഷ്‌ക്ക്‌ നന്ദിയും പറഞ്ഞു. ജൂലൈ 17മുതൽ 19വരെ മാനന്തവാടിയിലാണ്‌ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം.

By admin

Leave a Reply

Your email address will not be published. Required fields are marked *