ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്നാം എഫ്ഐആർ ഇടുന്നതിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണസംഘം. 2025ൽ ചട്ടം ലംഘിച്ച് സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് നിയമോപദേശം. പുതിയ കേസ് രജിസ്റ്റർ ചെയ്യണോ, നിലവിലെ കേസിനൊപ്പം അന്വേഷിക്കണമോ എന്ന ആശയക്കുഴപ്പത്തെ തുടർന്നാണ് നീക്കം.

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിലവിൽ രണ്ടു കേസുകളാണുള്ളത്. 2025 ലെ സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് അടക്കം ഏഴ് പേരാണ് പ്രതികൾ. ഇവരുടെ പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുരാരി ബാബുവാണ് ഒന്നാം പ്രതി, ഉണ്ണികൃഷ്ണൻപോറ്റി രണ്ടാം പ്രതി, പങ്കജ് ഭണ്ഡാരി, അഡ്വ. എ. അജികുമാർതന്ത്രി കണ്ടരര് രാജീവര്, രജിലാൽ എന്നിവരാണ് മറ്റ് പ്രതികൾ.

2019-ലെ സ്വർണമോഷണം മറച്ചുവയ്ക്കാനാണ് 2023-ൽ വീണ്ടും സ്വർണ്ണം പൂശാൻ എന്ന പേരിൽ ദ്വാരപാലകരെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. ഇതിനായി സ്പോൺസറും കരാറുകാരനും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന കണ്ടെത്തൽ. ഉദ്യോഗസ്ഥരാടക്കം മറ്റ് എട്ടുപേരുടെ പങ്ക് കേന്ദ്രികരിച്ചും അന്വേഷണം തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *