കൽപ്പറ്റ :എസ് കെ എസ് ബി വി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി എന്നപ്രമേയവുമായി ജൂൺ , ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ആചരിക്കുന്ന ലഹരി വിരുദ്ധ കാംപയിന് തുടക്കമായി. റെയ്ഞ്ച് എസ് കെ എസ് ബി വി മെൻ്റർമാരായ ചെയർമാൻ, കൺവീനർമാരുടെ സംഗമത്തിലാണ് പദ്ധതികൾ തയ്യാറാക്കിയത്. ട്രെയിനർ എം. വി സാജിദ് മൗലവി പൊഴുതന നേതൃത്വം നൽകി. മദ്റസകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ , സിഗ്നേച്ചർ ബോർഡ് സ്ഥാപിക്കൽ, റെയ്ഞ്ചുകളിൽ ലഹരി വിരുദ്ധ റാലി, ലഹരി മുക്ത ഹെൽപ്പ് ഡസ്ക് , കൗൺസലിംഗ്, മഹല്ലുകളിൽ ഉദ്ബോധന സദസ്സുകൾ തുടങ്ങിയ വ നടക്കും.16 റെയ്ഞ്ചുകളിൽ നിന്നും പ്രതിനിധികൾ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *