PSC മൂല്യനിർണയ ക്രമക്കേടിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ. അതീവഗുരുതര വിഷയമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ശക്തമായ നടപടി ഉണ്ടാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഉയർന്ന ശമ്പളമുള്ള തസ്തികകളിലെ പരീക്ഷകളിൽപ്പോലും ചോദ്യങ്ങൾ പരിശോധിക്കാതെയും ,മാർക്കിടാതെയും റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കുന്ന സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഉയർന്ന ആരോപണങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ പോലും ഇതുവരെ പിഎസ്‌സിക്ക് ആയിട്ടില്ല.ചോദ്യങ്ങൾ തിരുത്തി മാർക്കിട്ടാൽ റാങ്ക് പട്ടിക തന്നെ മാറുമെന്നിരിക്കെ, ഇത് ഉദ്യോഗാർത്ഥികളിൽ നിന്നും മറച്ചുവെക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. വിഷയത്തിൽ വലിയ പ്രതിഷേധം ആണ് ഉദ്യോഗാർഥികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ ഉന്നതത്തല അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അംഗം ജെ എസ് അഖിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ഭരണകക്ഷി അനുകൂലികളെയും രാഷ്ട്രീയ നോമിനികളെയും പ്രധാന തസ്തികകളിൽ നിയമിക്കുന്നതിനായി അഭിമുഖങ്ങളിലും യോഗ്യതകളിലും കൃത്രിമത്വം കാണിക്കുന്നതായിയും ആക്ഷേപമുണ്ട്.വിജ്ഞാപനത്തിൽ വ്യക്തമാക്കിയ സിലബസ് പാലിക്കാതെയും, മുൻകൂട്ടി അറിയിക്കാതെയും പരീക്ഷകളിൽ ചോദ്യങ്ങൾ ചോദിക്കുന്നതും സിലബസ് മാറ്റുന്നതും ഉദ്യോഗാർത്ഥികൾക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *