എടവക: എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസ് കള്‍ക്ക് കീഴിലുള്ള വിവിധ ഉപസമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി എടവക പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്നു. പരിപാടി എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ ഷറഫുന്നിസ അധ്യക്ഷത വഹിച്ചു. മെമ്പര്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ബൈജു ബാബു, കുടുംബശ്രീ മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മൃദുല കെ,ആര്‍, ജംഷീല ടി.എസ്, സഫ്വാനത്ത്.എ, സൂര്യ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സജ്‌ന നന്ദി പറഞ്ഞു. കുടുംബശ്രീ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഉപസമിതികള്‍ക്ക് റിഥം 2026 എന്ന പേരില്‍ വയനാട് കുടുംബശ്രീ മിഷന്‍ ട്രെയിനിങ് സംഘടിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *