വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി നേടാൻ അവസരം. മാനേജിങ് ഡയറക്ടറിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കായിരിക്കും നിയമനം. ബിരുദം യോഗ്യതയായുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15.
പ്രധാന വിവരങ്ങൾ
സ്ഥാപനം: വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL)
റിക്രൂട്ട്മെന്റ് ഏജൻസി: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് (CMD)
തസ്തിക: മാനേജിംഗ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 1
നിയമന രീതി: കരാർ/ഔട്ട്‌സോഴ്‌സ് അടിസ്ഥാനത്തിൽ (പ്രാരംഭ നിയമന കാലാവധി ഒരു വർഷം)
പ്രതിമാസ ഏകീകൃത ശമ്പളം: ₹30,000
യോഗ്യത
ഫസ്റ്റ് ക്ലാസോടെ ബിരുദം
കംപ്യുട്ടറിൽ പ്രാവിണ്യം
സർക്കാർ,അർധ സർക്കാർ,പൊതു മേഖല, പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് /പേഴ്‌സണൽ അസിസ്റ്റന്റ് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
ഷോർട്ട്‌ഹാൻഡ് പ്രാവീണ്യം നിർബന്ധം
പ്രധാന ചുമതലകളും ഉത്തരവാദിത്വങ്ങളും:
മാനേജിംഗ് ഡയറക്ടർ ഏൽപ്പിക്കുന്ന വിവിധ ഔദ്യോഗിക ജോലികൾ കാര്യക്ഷമമായി നിർവഹിക്കുക.
യോഗങ്ങളുടെ സമയക്രമം തയ്യാറാക്കുകയും (Scheduling), അജണ്ടകൾ തയ്യാറാക്കുകയും ചെയ്യുക.
ഔദ്യോഗിക കത്തുകളും മറ്റ് രേഖകളും തയ്യാറാക്കുക.
ആവശ്യമായ ഡോക്യുമെന്റുകളും പവർപോയിന്റ് (PowerPoint) പ്രസന്റേഷനുകളും തയ്യാറാക്കുക.
ഔദ്യോഗിക യാത്രകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
