പേര്യ:പരീക്ഷകൾവിദ്യാർഥികളുടെഅറിവ്അളക്കാനുള്ള ഉപകരണം മാത്രമല്ല;അവരുടെ വ്യക്തിത്വവും മൂല്യബോധവുംരൂപപ്പെടുത്തുന്നപ്രക്രിയയുടെ ഭാഗമാണെന്നും അതിനാപരീക്ഷാ നടത്തിപ്പിൽഗുണനിലവാരവുംസുതാര്യതയുംകൃത്യതയും ഉറപ്പാക്കാൻ വിദ്യാഭ്യാസ പ്രവർത്തകർ നിരന്തരമായി സ്വയംനവീകരിക്കപ്പെടണമെന്നും മാനന്തവാടി ബി പി പി എം.വി ജോസഫ് പറഞ്ഞു.
എസ് കെ ജെ. എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “സമ്മിറ്റ് ഓഫ് എക്സലൻസ് ” പരീക്ഷാചെയർമാൻമാരുടെ സംഗമം പേര്യ 36 ൽ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ രംഗത്ത് മികച്ച നേതൃത്വം,സമയനിഷ്ഠ,ഉത്തരവാദിത്തബോധം,സാങ്കേതികവിദ്യയുടെ ഫലപ്രദമായഉപയോഗം എന്നിവ അനിവാര്യമാണെന്നും,ഗുണമേന്മയുള്ള പരീക്ഷാ സംവിധാനമാണ് മികച്ചപഠനസംസ്കാരത്തിന്അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡണ്ട് കെ വി എസ് തങ്ങൾ അദ്ധ്യക്ഷനായി. സെൻട്രൽ കൗൺസിൽ പരീക്ഷാ ബോർഡ് ചെയർമാൻ ടി കെ മുഹമ്മദ് കുട്ടി ഫൈസിവിഷയാവതരണം നടത്തി. ഈ അധ്യയന വർഷത്തെ പരീക്ഷാ -മൂല്യ നിർണയ പ്രക്രിയകൾ ജില്ലയിൽ കാര്യക്ഷമവും കുറ്റമറ്റവുമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച സമ്മിറ്റിൽ ജില്ലയിലെ പതിനേഴ് റെയ്ഞ്ചുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ സൈനുൽ ആബിദ് ദാരിമി, പി അബ്ദുള്ളകുട്ടി ദാരിമി, ഹാശിം ദാരിമി, മുഹമ്മദലി റഹ് മാനി, ഇസ്‌മായിൽ ദാരിമി, മുസ്‌തഫ ദാരിമി, കെ പി അബൂബക്കർ മൗലവി മഹല്ല് ഭാരവാഹികളായ അബ്ദുള്ള ഹാജി , അശ്‌റഫ് അമ്പിലാ ദി , ഖത്തീബ്മുനീർ ദാരിമി ,സ്വദ്ർമുഅല്ലിംനവാസ്ബാഖവി സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ജില്ലാ ചെയർമാൻ അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *