ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം. ഇറാൻ സൈന്യം ഹോർമുസിൽ രണ്ട് കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ഒമാൻ‌ തീരത്തു കൂടി പോകുകയായിരുന്ന എണ്ണ ടാങ്കറും ചരക്കു കപ്പലുമാണ് ഇറാൻ സൈന്യം ആക്രമിച്ചത്. കപ്പലുകൾക്കു നേരെ മിസൈൽ ആക്രമണമാണ് ഉണ്ടായതെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ. രണ്ട് കപ്പലുകൾക്കും വലിയ നാശനഷ്ടമുണ്ടായതായി അമേരിക്ക.

അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പലുകൾക്ക് വലിയ തോതിൽ‌ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇറാന് നേരെ അമേരിക്ക പ്രത്യാക്രമണം നടത്തുമെന്ന് റിപ്പോർട്ടുകൾ. ഖമനയിയുടെ ശവസംസ്‌കാരം അവസാനിക്കുന്നതു വരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച മഷ്ഹദിലാകും സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കായി ടെഹ്റാനിൽ ഒത്തുകൂടിയത്.

ഗ്രാൻഡ് മൊസല്ല മതസമുച്ചയത്തിൽ നിന്ന് ആരംഭിച്ച വിലാപയാത്രയിൽ ഇറാനിയൻ പതാകയും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും,പച്ചയും കൊടികളുമേന്തി ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്നു. ഇറാനിയൻ ജനതയും അവരുടെ ഐക്യദാർഢ്യവുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തിയെന്ന് ആയത്തുള്ള അലി ഖമനയി പഠിപ്പിച്ചെന്ന് പെസഷ്കിയാൻ എക്സിൽ കുറിച്ചു.സംസ്കാര ചടങ്ങിനു ശേഷം ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്നും ട്രംപ് അറിയിച്ചു. സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇന്ന് ടെഹ്‌റാനിലെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *