ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഇലക്ട്റല്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളെജുകള്‍, പൊതുവിദ്യാലയങ്ങള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ഭയമായും ഉത്തരവാദിത്വത്തോടും വോട്ട് രേഖപ്പെടുത്താന്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുമെന്ന് പ്രതിജ്ഞയെടുത്തു. സ്ഥാപന മേധാവികളും ജനപ്രതിനിധികളുമുള്‍പ്പെടെ പങ്കെടുത്ത പരിപാടികള്‍ 300 ഓളം ഇടങ്ങളിലായി സംഘടിപ്പിച്ചു. ഒരുലക്ഷത്തോളം സമ്മതിദായകര്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വോട്ടര്‍പ്രതിജ്ഞ ചൊല്ലി ജനാധിപത്യത്തോടുള്ള കൂറും പ്രതിബന്ധതയും ഉറപ്പാക്കി. പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍, സംഗമങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ വിവിധ കലാലയങ്ങളില്‍ പ്രതിജ്ഞയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *