തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചും, ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയുമാണ് പണം കവര്‍ന്നത്. 2019-21 കാലഘട്ടത്തില്‍ മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പാണ്.

കോവിഡ് കാലഘട്ടത്തിലെ ബ്രേക്ക് ദി ചെയ്ന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓഡിറ്റ് റിപ്പോര്‍ട്ടും ചര്‍ച്ചയാകുന്നത്. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നടന്നത് വ്യാപകമായ ക്രമക്കേടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷ കാലയളവില്‍ മാത്രമായി 46 ലക്ഷം രൂപയാണ് വെട്ടിച്ചെടുത്തത്. ലാബുകളില്‍ നിന്നുള്ള വരുമാനം ബാങ്കില്‍ അടയ്ക്കാതെയും, ലെഡ്ജറില്‍ തിരുമറി നടത്തിയും ആണ് പണം തട്ടിയത്. നികുതി വെട്ടിപ്പിലൂടെയും സാമ്പത്തിക തിരുമറി നടത്തിയിട്ടുണ്ടെന്നാണ് ഓള്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ അടിയന്തരമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ഇന്നലെ ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ആരോഗ്യ മേഖലയിലെ അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയിലെ പദ്ധതികളില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *