NEET – UG പുനഃ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയിൽ 11.21 ലക്ഷം പരീക്ഷാർഥികളാണ് യോഗ്യത നേടിയത്. 20 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പെൺകുട്ടികളാണ്. 715 മാർക്ക് നേടി പഞ്ചാബ് സ്വദേശി ആര്യൻ ഗുപ്ത, ഹരിയാന സ്വദേശി പൻഷുൽ ബൻസാൽ എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു.

NTA പ്രകാരം 19 പേർക്ക് 700 മാർക്കിൽ കൂടുതൽ ലഭിച്ചു. 138 പേർക്ക് 690 ൽ കൂടുതൽ മാർക്ക്‌ ലഭിച്ചു. 1,492 പേർക്ക് 650 കൂടുതൽ മാർക്കും 10,160 പേർക്ക് 600 കൂടുതൽ മാർക്ക്‌ ലഭിച്ചു. 90,780 പേർക്ക് 500 അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്കാണ് ലഭിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *