ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കല്‍പ്പറ്റ ബാറിലെ അഭിഭാഷക അഡ്വ. എ.വി പ്രസന്ന ക്ലാസിന് നേതൃത്വം നല്‍കി. കൗമാര പ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍, കുട്ടികള്‍ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥ ഉറപ്പുനല്‍കുന്ന വിവിധ നിയമ പരിരക്ഷകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്തു.
പ്രിന്‍സിപ്പല്‍ പി.എ. അബ്ദുള്‍നാസര്‍, ലീഗല്‍ സര്‍വീസ് സൊസൈറ്റി കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍, എന്‍.എസ്.എസ്. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വി.കെ സുനില്‍കുമാര്‍, സൗഹൃദ ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ പി.ജി ഷാനി എന്നിവര്‍ പങ്കെടുത്തു.
