സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,065 രൂപയായി. പവന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 560 രൂപയാണ്. പവന് 1,04,520 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്.
ഇന്നലെയും സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞിരുന്നു. യുഎസ്- ഇറാന്‍ ആക്രമണങ്ങള്‍ വീണ്ടും കടുക്കുന്ന പശ്ചാത്തലത്തില്‍ ഈ ആഴ്ച സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത് വലിയ ചാഞ്ചാട്ടങ്ങളാണ്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും കേരളത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
