120 മിനിറ്റ് വരെ നീണ്ട മത്സരത്തിൽ സ്പെയിൻ‌ വിശ്വ കിരീടം ചൂടി. പുരുഷ – വനിത ഫുട്ബോൾ ലോകകപ്പുകൾ ഒരേ സമയം നേടുന്ന ആദ്യ ടീമായി സ്പെയിൻ. 16 വർഷത്തിന് ശേഷം സ്പാനിഷ് മണ്ണിലേക്ക് കനകകിരീടം എത്തുകയാണ്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്.

ഇത്തവണ ശക്തരായ അർജന്റീന എതിരാളികളായി എത്തിയതെങ്കിലും മത്സരത്തിൽ ഒരു നിമിഷം പോലും കനത്ത വെല്ലുവിളി ഉയർത്താൻ അവർക്കായില്ല. മത്സരത്തിന്റെ ചിത്രത്തിലേ അർജന്റീന ഉണ്ടായില്ല. മത്സരത്തിന്റെ തുടക്കം മുതൽ സ്പാനിഷ് തേരോട്ടമായിരുന്നു. 20 തവണയാണ് അർജന്റീനൻ ​ഗോൾമുഖത്ത് സ്പെയിൻ വെല്ലുവിളി ഉയർത്തിയത്. മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. 117-ാം മിനിറ്റിൽ മെസ്സിയിലൂടെയാണ് മത്സരത്തിൽ ആദ്യമായി അർജന്റീന ഗോൾശ്രമം നടത്തിയത്.

ആദ്യ പകുതിയും രണ്ടാം പകുതിയും അധിക സമയത്തും പന്ത് കൈവശം വെച്ച് സ്‌പെയിൻ അർജന്റീനയെ വെള്ളം കുടിപ്പിച്ചു. മെസ്സിക്ക് തിളങ്ങാനേ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ സ്‌പെയിൻ വൻ ആക്രമണങ്ങളാണ് അർജന്റീനിയൻ ബോക്‌സിൽ നടത്തിയത്. ഗോൾ എന്ന് ഉറപ്പിച്ച നിരവധി അവസരങ്ങൾ സ്‌പെയിനിന്റെ ഭാഗത്ത് നിന്നുണ്ടായി. വൻമതിൽ പോലെ സുരക്ഷാ കവചം തീർത്ത ഗോൾ കീപ്പർ യമിലിയാനോ മാർട്ടിനസ് ആണ് ഗോളുകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയത്.

സ്‌പെയിനിന്റെ മുന്നേറ്റങ്ങൾക്കു മുന്നിൽ അർജന്റീന താരങ്ങൾക്ക് യാതൊരു മറുപടിയുമില്ലായിരുന്നു. സ്‌പെയിനിന്റെ മധ്യനിര പതിവുപോലെ മികച്ച നിലവാരം പുലർത്തി. വലതുവിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി യമാൽ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. പന്തടക്കത്തിൽ സ്‌പെയിൻ മുൻതൂക്കം നേടി മത്സരം കൈപ്പിടിയിലൊതുക്കി. ഒടുവിൽ അധിക സമയവും കഴിയുമ്പോൾ ലോക കിരീടം ചൂടി സ്പെയിൻ തലയുയർത്തി. മെസിപ്പടയ്ക്ക് മറ്റൊരു ഫൈനൽ ദുഃഖം കൂടി.

By admin

Leave a Reply

Your email address will not be published. Required fields are marked *