ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയില്‍ നടി അന്‍സിബയ്ക്ക് തിരിച്ചടി. കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്നും നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു, ഓണ്‍ലൈന്‍ ചാനലുകളുടെ ഇന്റര്‍വ്യൂകളില്‍ തന്നെക്കുറിച്ച് അപവാദം പറയുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബ ഹസ്സന്റെ പരാതി. കേസെടുക്കാനുള്ള കുറ്റങ്ങള്‍ ഇതിലില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് കോടതിയുടെ നിരീക്ഷണം. അടുത്ത മാസം 29-ാം തിയതി അന്‍സിബയെ കൂടി കേള്‍ക്കാനാണ് കോടതി ഒരുങ്ങുന്നത്.

കേസ് എടുക്കാന്‍ കഴിയില്ലെന്ന് പാലാരിവട്ടം പൊലീസിന്റെ നിലപാടിന് പിന്നാലെയാണ് വിഷയത്തില്‍ അന്‍സിബ കോടതിയെ സമീപിച്ചത്. അന്‍സിബയ്ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേള്‍ക്കും. ഓഗസ്റ്റ് 29ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി രേഖപ്പെടുത്തും. അന്‍സിബിയുടെ പരാതിയില്‍ കേസെടുക്കാന്‍ ആകില്ലെന്ന് കാണിച്ചു പൊലീസും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതിനിടെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് എതിരെ ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ രമേശ് പിഷാരടി നിലപാട് അറിയിച്ചു. കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്നും, ഒഴിയുകയാണെന്നും കോടതിയെ ബോധിപ്പിച്ചു. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരണം നിയമവിരുദ്ധമാണ് എന്നായിരുന്നു ശ്വേതാ മേനോന്റെ ഹര്‍ജിയിലെ ആരോപണം. അതിനിടെ കേസില്‍ കക്ഷിചേരാന്‍ നടി അന്‍സിബ കോടതിയെ സമീപിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *