കെഎസ്ആർടിസി പെൻഷൻ പരിഷ്‌കരിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധികൊണ്ടല്ല. 3100 കെഎസ്ആർടിസി ബസുകളാണ് ഉള്ളത്. ഒരു മാസം കഴിയുമ്പോൾ ഇതെല്ലാം റിപ്പയറിനായി കയറ്റണം. ഓരോ ബസുകൾക്കും നിശ്ചിത സമയം റിപ്പയറുകൾ ആവശ്യമുണ്ട്. 365 ദിവസവും ഒരു വണ്ടികളും ഓടില്ല, അങ്ങനെ ഓടിയാൽ കൂടുതൽ അപകടം ഉണ്ടാകും.മെയിന്റിനൻസിന്റെ ഭാഗമായി ഒരു നിശ്ചിത നമ്പർ വണ്ടികൾ എപ്പോഴും റിപ്പയറിൽ ആയിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൊറിയർ സർവീസ് താത്ക്കാലികമായി നിർത്തി കെഎസ്ആർടിസി നിർത്തിവെച്ചിരിക്കുകയാണ്. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ ഒരു കമ്പനിയ്ക്കാണ് കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക് ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. മാത്രമല്ല തൊഴിലാളികൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി മന്ത്രി സി പി ജോൺ കൂട്ടിച്ചേർത്തു.
അതേസമയം, പ്രിയദർശിനി പദ്ധതിയിലൂടെ തകർന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ ദോശ ചുട്ട് പ്രതിഷേധം നടത്തി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റ നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധം. പദ്ധതിയുടെ ആനുകൂല്യം അർഹരായവർക്ക് മാത്രം നൽകണമെന്നും, സ്വകാര്യ ബസ് മേഖലയെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
