മാനന്തവാടി: മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് , കണ്ണൂർ യൂണിവേഴ്സിറ്റി എൻ എസ് എസ് സെൽ , കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന സ്‌നേഹവീടിൻറെ തറക്കല്ലിടൽ കർമ്മം മേരി മാതാ കോളേജ് അസ്സോസിയേറ്റ് മാനേജർ റവ. ഫാ . സിബിച്ചൻ ചേലക്കാപ്പള്ളിൽ നിർവ്വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . വി എഫ് സനു , ഡോ . സിജോ എ കെ , മിഥുൻ ഷാജി , ജിൻസ് ജോസഫ്, ഡോ . ആൽബിൻ മാത്യു , എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ സന്നിഹിതരായിരുന്നു.
