സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അർജുൻ ആയങ്കി.അർജുൻ്റെ കൈശമുണ്ടായിരുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവും ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഇന്നലെയാണ് പ്രണവ് മറ്റൊരിടത്തേക്ക് മാറിയത്.

സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് ഈ ഫോണിൽ നിന്നാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. കണ്ണൂരിൽ നാടകീയമായി പൊലീസ് പിടികൂടിയ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുനെ തലശേരി സബ് ജയിലിലേക്ക് മാറ്റി.

ഇതിനിടെ അർജുൻ ആയങ്കിയുടെ രണ്ട് കൂട്ടാളികൾ കൂടി പിടിയിൽ. വളപട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഊന്നുകൽ പോലീസിന് കൈമാറി. ജിതിൻ, സുഭാഷ് എന്നീ അഴിക്കോട് കപ്പക്കടവ് സ്വദേശികളാണ് പിടിയിലായത്. ജിതിൻ്റെ കാറിലാണ് ആയങ്കി രക്ഷപ്പെട്ടതെന്നാണ് വിവരം. ആയങ്കിയുടെ പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിൽ തന്നെയാണ്. പ്രണവും ആയങ്കിയും ഒന്നിച്ചുണ്ടായിരുന്നു എന്നും ഒന്നിച്ച് പിടികൊടുക്കാതിരിക്കാൻ വെവ്വേറെ നീങ്ങിയതാണെന്നും സംശയം.

അതേസമയം തെളിവില്ലാതെ അർദ്ധരാത്രിയിൽ വീട്ടിൽ കയറി പൊലീസ് പരിശോധന നടത്തിയെന്ന് സിപിഐഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നിതിൻ്റെ പരാതി. അർജുൻ അയങ്കിയെ തിരഞ്ഞായിരുന്നു പരിശോധന. അർജുൻ ആയങ്കിയുമായി യാതൊരു ബന്ധവുമില്ലെന്ന് നിതിൻകുമാർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *