കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം തുടരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽ പെടുകയും രണ്ടുപേർ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അട്ടിമറി അടക്കം മുന്നിൽ കണ്ടാണ് കെഎസ്ആർടിസിയുടെ പരിശോധന. ഓഗസ്റ്റ് എട്ടിന് അപകടത്തിൽപ്പെട്ട ബസിലും കഴിഞ്ഞ ദിവസം മുട്ടയേറുണ്ടായ ബസിലും കെ എസ് ആർ ടി സി അധികൃതർ ഫൊറൻസിക് പരിശോധന ആവശ്യപ്പെടും.

ബംഗളൂരു മൈസൂർ എക്സ്പ്രസ് വെയിൽ ബിഡതിയിൽ വച്ചാണ് ബുധനാഴ്ച രാത്രി പുറപ്പെട്ട കെഎസ്ആർടിസി ബസിനു നേരെ മുട്ടയേറുണ്ടായത്. സർവീസ് റോഡിൽ നിന്നും മൂന്നുപേർ തുടർച്ചയായി മുട്ടയെറിയുകയായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. ഇതാണ് ബസ് അപകടത്തിൽ പെടുത്താനുള്ള ആസൂത്രിത ശ്രമം നടന്നിരുന്നു എന്ന സംശയം ഉയർത്തുന്നത്. കഴിഞ്ഞ എട്ടിന് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരത്താണ് ഈ സംഭവം. രണ്ടുപേരുടെ മരണത്തിടാക്കിയ അപകടത്തിൽപ്പെട്ട ബസ്സിന്റെ ചില്ലിലും മുട്ടയുടെ അവിശിഷ്ടങ്ങൾ കണ്ടതായി അന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും പറയുന്നുണ്ട്.

ഈ സംഭവത്തിൽ ദൃശ്യങ്ങൾ സഹിതം കർണാടക ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കെഎംസിസി പരാതി നൽകി. മുട്ടയേറിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്ന സംശയത്തിൽ പോലീസ് അന്വേഷണം നടത്തും. ബിഡതിയിൽ കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസിന് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ, വിഷയം കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *