മാനന്തവാടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹകരിച്ച് മാനസ ഗ്രാമമായ കൂവളമൊട്ടം കുന്ന് ഊര് കേന്ദ്രീകരിച്ച് “ഓണസ്മിതം” എന്ന പേരിൽ ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം
മാനന്തവാടി മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീ. ശശികുമാർ നിർവഹിച്ചു.
ഊര് മൂപ്പൻ ശ്രീ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി റംല കാവുങ്ങൽ, എസ് ആർ ജി കൺവീനർ ശ്രീമതി.അർച്ചന.എം.കെ,കരിയർ മാസ്റ്റർ ശ്രീമതി.ബീന.എം. എസ്,സ്റ്റാഫ് സെക്രട്ടറി ശ്രീ.മുജീബ്.വി, അദ്ധ്യാപകൻ അനസ്, വിദ്യാർത്ഥികളായ ഷിഫാ നൗഷാദ്, ബേസിൽ ഷിനോയ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യവിഭവങ്ങളും,ഓണക്കോടിയും വീടുകളിലെ വിവിധ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *