കമ്പളക്കാട്
പ്രവാചക സ്‌നേഹം വിശ്വാസിയുടെ ഇഹ പര ജീവിത വിജയത്തിനുള്ള മാർഗമാണെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ പി സൈനുൽ ആബിദ് ദാരിമി പറഞ്ഞു
കമ്പളക്കാട് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് റെയ്ഞ്ച് കമ്മിറ്റി നടത്തിയ മൗലിദ് ജൽസയും സ്മരണാ അവാർഡ് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രസിഡണ്ട് ടി വി അബ്ദുറഹ് മാൻ ഫൈസി അദ്ധ്യക്ഷനായി. കെ മുഹമ്മദ് കുട്ടി ഹസനി മുഖ്യപ്രഭാഷണം നടത്തി. മൗലിദ് ജൽസക്ക് ഇ സൈനുദ്ദീൻ മൗലവി , പി കെ അശ്‌റഫ് ദാരിമി , നൗഫൽ ഫൈസി , ഉവൈസ് വാഫി നേതൃത്വം നൽകി. റെയ്ഞ്ച് ഭാരവാഹികളായ പി ടി അശ്‌റഫ് ഹാജി , അബ്ദുൽ ഗഫൂർ ദാരിമി, കെ അബ്ബാസ് വാഫി, എസ് ഇ എ ജില്ലാ പ്രസിഡണ്ട് പി സുബൈർ ഹാജി സംസാരിച്ചു
ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി സ്വാഗതവും ചെയർമാൻ പി ഇബ്‌റാഹിം മൗലവി നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *