നിയമസഭ ഉപനേതൃസ്ഥാനം സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയയന്റെ പരാമരശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തത്. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല. രണ്ട് പാർട്ടികളും ചർച്ചയ്ക്കായി മാറ്റിവെച്ച വിഷയമാണത്. തര്‍ക്കവിഷയങ്ങള്‍ തീര്‍ക്കേണ്ടത് ഏകപക്ഷീയമായല്ല.

പ്രസ്താവന പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്കോ, എൽഡിഎഫിന്റെ സംസ്കാരത്തിനോ നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് ഒരു രീതിയിലും പിന്നോട്ടുപോകില്ലെന്നും നിയമസഭയിൽ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എൽ.ഡി.എഫിന്റെതായി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി യോഗത്തിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണ് യോഗംവിളിക്കണമെന്ന് ആവശ്യപ്പെട്ടതും അതിൽ പങ്കെടുത്തതുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുത്തവരെല്ലാം ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചവേണ്ടെന്ന നിലപാടാണ് മുന്നോട്ടുവെച്ചത്. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ബിനോയ് അഭിപ്രായപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *